banner

താമരശ്ശേരി ചുരത്തിൽ കാറിന്റെ ഡോറിലിരുന്ന് അപകട യാത്ര!, യുവാക്കൾ പോലീസ് പിടിയിൽ

ലക്കിടി​ / കോഴിക്കോട് : താമരശ്ശേരി ചുരത്തിലൂടെ കാറിൽ അപകടകരമായ യാത്ര നടത്തിയ നാലംഗ സംഘത്തിനെതിരെ പോലീസ് നടപടി. കാറിന്റെ ഡോറിലിരുന്ന് കൈയും തലയും പുറത്തിട്ടും സൺ റൂഫ് തുറന്ന് ആർത്തുല്ലസിച്ചുമായിരുന്നു സംഘത്തിന്റെ യാത്ര. 

യാത്രാദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതിനു പിന്നാലെ സംഘത്തെ ലക്കിടിയിൽ വച്ച് ഹൈവേ പോലീസ് പിടികൂടുകയായിരുന്നു. കാറും വാഹനത്തിലുണ്ടായിരുന്ന നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തി. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിൽ ചെന്നൈ സ്വദേശികളാണുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

إرسال تعليق

0 تعليقات