banner

മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തി!, ക്രെയിന്‍ മറിഞ്ഞ് വീണ് ഓപ്പറേറ്റര്‍ മരിച്ചു


കണ്ണൂര്‍ : മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. ക്രെയിന്‍ ഓപ്പറേറ്റര്‍ കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. കണ്ണൂര്‍ പട്ടുവം മുതുകുട എല്‍പി സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്.ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് അപകടം നടന്നത്. തളിപ്പറമ്പ് അഗ്‌നിരക്ഷാസേന അംഗങ്ങള്‍ ക്രെയിനിനകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

إرسال تعليق

0 تعليقات