banner

ഇഞ്ചവിളയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു!, കുഴൽക്കിണറിനായി മുൻ മെമ്പർ എം.കെ രാമചന്ദ്രൻ പിള്ള സ്ഥലം വിട്ടു നൽകും, സ്ഥലത്ത് കുറ്റിയടിയ്ക്കൽ നടന്നു



ഇഞ്ചവിള : ഇഞ്ചവിളയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്തുന്നതിൻ്റെ ഭാഗമായി കുഴൽക്കിണർ നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ്സ് നേതാവുമായ എം.കെ രാമചന്ദ്രൻ പിള്ള  സ്ഥലം വിട്ടു നൽകും. ഇതിനായി രണ്ട് സെൻ്റ് സ്ഥലം അളന്നു തിട്ടപ്പെടുത്തി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ, വാർഡ് മെമ്പർ ശംല മുജാബ്, കോൺഗ്രസ്സ് ഇഞ്ചവിള വാർഡ് പ്രസിഡൻ്റ് അനിൽകുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥലം അളന്നു തിട്ടപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിൽ ഇത് പഞ്ചായത്തിലേക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

إرسال تعليق

0 تعليقات