banner

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു!, വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു, അത്ഭുതകരമായി രക്ഷപ്പെട്ട് വീട്ടുകാര്‍


കൊച്ചി : ആലുവ കാരോത്തുകുഴിയില്‍ വീട്ടിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. അപകടം മനസിലാക്കി വീട്ടില്‍ നിന്ന് ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയതിനാല്‍ വീട്ടിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന റോബിനും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ ഗ്യാസ് സിലിണ്ടര്‍ കണക്ട് ചെയ്തിരുന്നു. പാചകം തുടങ്ങിയപ്പോള്‍ അഗ്‌നിബാധയുണ്ടായി. ഇതുകണ്ട് ഭയന്ന് റോബിന്‍ വീട്ടിലുള്ള ബ്ലാങ്കറ്റ് ഉപയോഗിച്ച് സിലിണ്ടര്‍ മൂടാന്‍ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടപ്പോള്‍ അപകടം പേടിച്ച് വീട്ടില്‍ നിന്ന് എല്ലാവരും ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയത് കൊണ്ട് ആരും പരിക്ക് പറ്റാതെ രക്ഷപ്പെട്ടു ഇതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

റോബിനും ഭാര്യയും ഒരു മകളുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് വര്‍ഷത്തോളമായി റോബിനും കുടുംബവും ഇവിടെ വാടകക്ക് താമസിച്ചുവരുന്നു. വീട്ടുപകരണങ്ങള്‍ എല്ലാം കത്തി നശിച്ചു.

إرسال تعليق

0 تعليقات