അഞ്ചാലുംമൂട് : ഒന്നാം തീയതിയിലും അവധിയില്ലാതെ മദ്യം സുലഭമായി ലഭിക്കുന്ന ഹോം ബാറുകൾ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന പ്രദേശങ്ങളിൽ സജീവം. ബിവറേജസിൽ നിന്ന് വിവിധ ബ്രാൻ്റുകളുടെ മദ്യം വാങ്ങുന്ന ഇവർ രാത്രിയിലും മറ്റുമായി ഇരട്ടിയിലധികം രൂപയ്ക്ക് മറിച്ചു വില്ക്കുകയാണ് പതിവ്. എന്നാൽ ഇപ്പോൾ ചില്ലറ അളവിലും ഉയർന്ന വിലയ്ക്ക് ഇവർക്ക് വില്പനയുണ്ട്. ചെറുപ്പക്കാരാണ് ഇത്തരത്തിലുള്ള ലോബികളുടെ പ്രധാന ഉപഭോക്താക്കളെന്നാണ് വിവരം. സംരക്ഷണത്തിനായി പ്രാദേശിക രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെ ഉപഭോക്താക്കളുടെ പട്ടികയിലെത്തിച്ചിരിക്കുകയാണിവർ. മൂന്ന് ലിറ്ററിലധികം മദ്യം സൂക്ഷിക്കുന്നത് കുറ്റകരമായിരിക്കെയാണ് പത്ത് ലിറ്ററിലധികം മദ്യം സുഭിക്ഷമായി ഇത്തരക്കാർ വിറ്റഴിക്കുന്നത്.
ഓണ വിപണി ലക്ഷ്യമിട്ടാണ് പുതിയ നടത്തിപ്പുകാർ എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ശേഖരിക്കുന്ന മദ്യം സൂക്ഷിച്ചു വച്ച ശേഷം ഓണനാളുകളിൽ രണ്ടിരട്ടിയോളം വിലയ്ക്ക് ആവശ്യക്കാർക്ക് നൽകുന്നതാണ് ഈ രീതി. ഒരൊറ്റ ഓണ വിപണിയിലൂടെ ലക്ഷങ്ങളാണ് വലിയ ലോബികൾക്ക് ലഭിക്കുന്നത് ചെറിയ നടത്തിപ്പുകാർക്ക് കുഴപ്പമില്ലാത്തൊരു സംഖ്യയും ലാഭമായി ലഭിക്കും. സംഭവത്തിൽ പോലീസിലറിയിച്ചിട്ടും കാര്യമില്ലെന്നാണ് വീട്ടമ്മമാർ പറയുന്നത്. പോലീസ് പിടിച്ചു കൊണ്ടു പോകുന്നതിൻ്റെ അടുത്ത മണിക്കൂറിൽ തന്നെ ഇത്തരക്കാർ പുറത്തിറങ്ങുമെന്നും ഒരു പേടിയുമില്ലാതെ ഈ പണി തുടരുമെന്നും അവർ പറയുന്നു.
നിലവിലുള്ള എക്‌സൈസ് നിയമം അനുസരിച്ച് (വകുപ്പ് 15 എ) 23 വയസ്സില്‍ താഴെയുള്ളവര്‍ മദ്യം ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. 5000 രൂപ വരേ ഫൈനും 2 വര്‍ഷം വരെ തടവും അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. മാത്രമല്ല നിയമത്തിന്റെ തന്നെ വകുപ്പ് 10 ഉം 13 ഉം കൊണ്ടു പോകാവുന്നതും (ചരക്ക് ഗതാഗതം) കൈവശം സൂക്ഷിക്കാവുന്നതുമായ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ അളവ് പരമാവധി 3 ലിറ്ററാണെന്ന് നിഷ്‌ക്കര്‍ഷിക്കുന്നു. ലംഘിച്ചാല്‍ 2 വര്‍ഷം വരെ തടവും 5000 രൂപ ഫൈനും അല്ലങ്കില്‍ രണ്ടും കൂടിയോ നിര്‍ദേശിക്കുന്നു. എന്നിട്ടും ഫലപ്രദമായ നിയമ നടപടി പോലീസ് സ്വീകരിക്കാത്തതിൽ പരക്കെ അമർഷം ഉയരുന്നുണ്ട്.
%20(9).jpg)
0 تعليقات