banner

കൊല്ലം കരുനാഗപ്പള്ളിയിൽ ദമ്പതികൾ പോലീസ് പിടിയിലായി!, പ്രതികളെ കർണ്ണാടക പോലീസിന് കൈമാറി

കൊല്ലം : ദമ്പതികൾ കരുനാഗപ്പള്ളി പോലീസ് പിടിയിലായി. തൃശ്ശൂർ സ്വദേശികളായ സുഭിഷ് ഭാര്യ ഷില്പ എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കർണ്ണാടക പോലീസ് അന്വേഷിക്കുന്ന ദമ്പതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. നിലവിൽ ഇവരെ അന്വേഷിച്ച് കർണ്ണാടക പോലീസ് കേരളത്തിലെത്തിയിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പോലീസ് ഇവരെ പിടികൂടുകയും സംസ്ഥാനത്ത് പ്രതികൾക്കെതിരെ കേസ് നിലവില്ലാത്തതിനാൽ മെഡിക്കൽ പരിശോധനകൾക്ക് ശേഷം കർണ്ണാടക പോലീസിന് കൈമാറുകയായിരുന്നു.

إرسال تعليق

0 تعليقات