കോട്ടയം : കെട്ടിടത്തിൻ്റെ കോൺക്രീറ്റ് അടർന്ന് വീണ് യുവാവ് മരിച്ചു. പായിപ്പാട് സ്വദേശി ജിനോ കെ ഏബ്രഹാം (42) ആണ് മരിച്ചത്. രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം. നഗരസഭയുടെ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ബാർ ഹോട്ടലിൻ്റെ ഭാഗമാണ് താഴേക്ക് പതിച്ചത്.
കെട്ടിടത്തിന്റെ താഴെത്തെ നിലയിലെ ലോട്ടറികടയിലെ ജീവനക്കാരനായിരുന്നു ജിനോ. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
%20(5).jpg)
0 تعليقات