banner

തൃക്കരുവ ഗ്രാമ പഞ്ചായത്തിനെതിരെ നാളെ പ്രതിഷേധ മാർച്ച്!, കേരളാ കോൺഗ്രസ്സ് ബിയുടെ പ്രതിഷേധം ഉദ്ഘാടനം ചെയ്യുക എ.ഷാജു, കുടിവെള്ള ക്ഷാമവും റോഡുകളുടെ ശോചനീയാവസ്ഥയും മുഖ്യവിഷയം


തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതക്കുമെതിരെ എന്ന മുദ്രാവാക്യമുയർത്തി കേരള കോൺഗ്രസ് ബി നയിക്കുന്ന പ്രതിഷേധം നാളെ നടക്കും. കേരള കോൺഗ്രസ് ബി കൊല്ലം ജില്ലാ പ്രസിഡൻറ് എ.ഷാജു മാർച്ച് ഉദ്ഘാടനം ചെയ്യും. കൊല്ലം നിയോജക മണ്ഡലം പ്രസിഡൻ്റ് കരുവ ബിജു പ്രതിഷേധ യോഗത്തിന് അദ്ധ്യക്ഷത വഹിക്കും. കുടിവെള്ള ക്ഷാമം പരിഹരിക്കുക, തകർന്ന വാട്ടർ പമ്പുകൾ പുനർ സ്ഥാപിക്കുക റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, അനധികൃത അറവുശാല നിർത്തലാക്കുക, പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കുക, പരട്ടച്ചിറ - മണലിക്കട ഓടയിലേക്കുള്ള അനധികൃതമായ പൈപ്പുകൾ പൂർണമായും നീക്കം ചെയ്യുക, തൃക്കരുവ പഞ്ചായത്ത് സെക്രട്ടറി നീതി നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച്. കേരള കോൺഗ്രസ് ബിയുടെ പ്രവർത്തകരായ നൂറുകണക്കിന് ആളുകൾ പ്രതിഷേധത്തിന് അണിനിരക്കുമെന്നാണ് സൂചന.

إرسال تعليق

0 تعليقات