banner

പന്തെടുക്കുന്നതിനിടെ കുളത്തിൽ വീണു!, 13കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊച്ചി : കൊച്ചി കറുകുറ്റിയിൽ പന്തെടുക്കുന്നതിനിടെ പാറമട കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. പീച്ചാനിക്കാട് സ്വദേശി പുഞ്ചിരി നഗറിൽ മുന്നൂർപ്പിള്ളി വീട്ടിൽ രവിയുടെ മകനും കൊരട്ടി എൽ.എഫ് ഹൈസ്‌കളെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിനവ് രവി(13)യാണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കുളത്തിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. പാറമട കുളത്തിന് 13 അടിയോളം താഴ്ചയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. വിവരമറിഞ്ഞ ഉടനെ നാട്ടുകാരും ഫയർഫോഴ്‌സും സ്ഥലത്തെത്തി കുട്ടിയെ കുളത്തിൽനിന്നെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

إرسال تعليق

0 تعليقات