റിപ്പോര്‍ട്ടര്‍ ടി.വി.യുടെ മാനേജിങ് ഡയറക്ടര്‍ മുട്ടില്‍മരംമുറി കേസിലെ പ്രധാന പ്രതിയാണ്. അതുകൊണ്ട് പ്രതികാരം വീട്ടുകയാണെന്ന സൂചനയാണ് കത്തിലുള്ളത്. കേസിൽ കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെയാണ് കത്ത്. ഇക്കാര്യത്തില്‍ ഡി.ജി.പി. തീരുമാനമെടുത്തിട്ടില്ല.
മുട്ടില്‍ മരംമുറി കേസിലെ പ്രതികൾ ചാനലുപയോഗിച്ച് ഭീഷണി മുഴക്കുന്നു!, ഡി.ജി.പിക്ക് കത്തയച്ച് ഡി.വൈ.എസ്.പി, തീരുമാനമായില്ല
മുട്ടില്‍ മരംമുറി കേസിലെ പ്രതികൾ തങ്ങളുടെ ഉടമസ്ഥതയിലുള്ള ചാനല്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്നതായി കാണിച്ച് ഡി.വൈ.എസ് പി പോലീസ് മേധാവിക്ക് കത്തയച്ചു.താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയാണ് സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചത്. താനൂര്‍ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് തന്നെയും സേനയിലെ മറ്റു ഉദ്യോഗസ്ഥരെയും ആക്ഷേപിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

0 تعليقات