banner

പി.വി അൻവര്‍ എംഎല്‍എയുടെ വാട്ടർ തീം പാർക്ക്!, തുറന്ന് പ്രവർത്തിപ്പിക്കാൻ സർക്കാർ അനുമതി


പി.വി അൻവര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറോ വാട്ടർ തീം പാർക്ക് തുറക്കാൻ സർക്കാർ അനുമതി നൽകി. പാർക്ക് ഭാഗികമായി തുറക്കാനാണ് അനുമതി. ആദ്യം കുട്ടികളുടെ പാർക്കും പുൽമേടും തുറന്ന് നൽകും. പിന്നീട് ഘട്ടം ഘട്ടമായി പാർക്ക് മുഴുവൻ തുറക്കാനാണ് തീരുമാനം. 2018ൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് പാർക്ക് അടച്ചത്. ഉരുൾപൊട്ടിയ വിവരം പിവി അൻവർ മറച്ചുവച്ചിരുന്നു. ഉരുൾപൊട്ടലിന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി നേരിടേണ്ടി വന്നത്.

പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് പാര്‍ക്കിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന ഭാഗം തുറന്നുകൊടുക്കാന്‍ അനുമതിയായത്.

إرسال تعليق

0 تعليقات