banner

ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടി!, അന്യസംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദ്ദനം, 12 വയസുകാരൻ ഗുരുതരാവസ്ഥയിൽ

മലപ്പുറം : അതിഥിത്തൊഴിലാളി കഴുത്തുഞെരിച്ച് ക്രൂരമായി മർദ്ദിച്ച ആറാം ക്ലാസ്സുകാരൻ ഗുരുതരാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പള്ളിക്കൽ അമ്പലവളപ്പിൽ മറ്റത്തിൽ സുനിൽ കുമാറിന്റെയും വസന്തയുടെയും മകൻ എം എസ് അശ്വിനാണ് മർദ്ദനമേറ്റത്. സെപ്തംബർ ഒന്നിന് രാത്രിയിലായിരുന്നു സംഭവം. ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടിയെന്നാരോപിച്ച് അതിഥിത്തൊഴിലാളി കുട്ടിയെ ചുമരിൽ ചേർത്ത് പിടിച്ച് കഴുത്ത് ഞെരിച്ച് ഇടിക്കുകയും, ടയർ ഉരുട്ടാൻ ഉപയോഗിച്ച വണ്ണമുള്ള വടികൊണ്ട് തല്ലിചതയ്ക്കുകയും ചെയ്തതായി മാതാപിതാക്കൾ പറഞ്ഞു.

സംഭവത്തിന്റെ ഗൗരവം തിരിച്ചറിയാൻ കഴിയാത്ത മാതാപിതാക്കൾ കേസ് കൊടുക്കാതെ ഒത്തുതീർപ്പാക്കി. അന്നുമുതൽ കുട്ടി കിടപ്പിലായിരുന്നു.പണമില്ലാത്തതിനാൽ മറ്റെങ്ങും കാണിച്ചതുമില്ല. വേദന കൂടിയതിനെതുടർന്ന് മഞ്ചേരി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇവിടുത്തെ ഡോക്ടർമാർ തേഞ്ഞിപ്പലം പോലീസിനെ വിവരം അറിയിച്ചത്. കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ഇതുവരെ കസ്റ്റടിയിൽ എടുത്തിട്ടില്ലെന്ന് മാധ്യമ സിൻഡിക്കറ്റിനോട് പോലീസ് പറഞ്ഞു.

إرسال تعليق

0 تعليقات