കണ്ണൂർ : തലശ്ശേരി- ചികിത്സക്കെത്തിയ പതിനഞ്ചുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ക്ലീനിംഗ് തൊഴിലാളി റമീസ് ആണ് അറസ്റ്റിലായത്. ഉച്ചയോടെ ആയിരുന്നു സംഭവം. വയറുവേദനയെത്തുടര്‍ന്ന് ചികിത്സക്കെത്തിയതായിരുന്നു പതിനഞ്ചുകാരന്‍. കുട്ടിയുടെ അമ്മ ആധാറുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഒ.പിയില്‍ പോയസമയത്ത് ആശുപത്രി ജീവനക്കാരനായ റമീസ് കുട്ടിയെ ശൗചാലയത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തിറങ്ങി കുട്ടി കരഞ്ഞുകൊണ്ട് അമ്മയോടും ബന്ധുക്കാളോടും ഇക്കാര്യം അറിയിച്ചു. ഇതോടെ ആശുപത്രി ജീവനക്കാരും വാര്‍ഡിലുള്ളവരും റമീസിനെ പിടികൂടി. ഇതിനിടയില്‍ നാട്ടുകാര്‍ പ്രതിയെ കൈയേറ്റം നടത്താനുള്ള ശ്രമവും ഉണ്ടായി. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
0 تعليقات