banner

മത്സരിച്ച് ഓടുന്നതിനിടെ 2 ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു!, വാഹനത്തിലുണ്ടായിരുന്ന 36 പേർക്ക് പരിക്ക്

കോട്ടയം : മത്സരിച്ച് ഓടുന്നതിനിടെ 2 ബസുകൾ കൂട്ടിയിടിച്ചു 36 പേർക്കു പരിക്ക്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പഴയ പനക്കച്ചിറ പാലത്തിനു സമീപമായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തേക്കു വരികയായിരുന്നു ഇരു ബസുകളും. മുൻപിൽ പോയ ബസിന്റെ പിന്നിൽ രണ്ടാമത്തെ ബസ് ഇടിക്കുകയായിരുന്നു.  അപകട കാരണം പൊലീസ് അന്വേഷിക്കുകയാണ്. പരിക്കേറ്റവരിൽ 14 പേർ സ്കൂൾ വിദ്യാർഥികളാണ്. 

ഇടിയുടെ ആഘാതത്തിൽ തല കമ്പിയിൽ ഇടിച്ചും പ്ലാറ്റ്ഫോമിലേക്കു വീണുമാണു മറ്റുള്ളവർക്കു പരുക്കേറ്റത്. രണ്ടു ബസുകളും തുടുക്ക മുതൽ ഒരുപോലെയാണ് എത്തിയതെന്ന് യാത്രക്കാർ പറയുന്നു. മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സികെഎം സ്കൂളിലെ കുട്ടികളാണു വാഹനത്തിന്റെ മുൻ ഭാഗത്ത് ഉണ്ടായിരുന്നത്. ചില്ല് ദേഹത്തുകയറി നിരവധി ആളുകൾക്കു പരിക്കേറ്റിട്ടുണ്ട്.

إرسال تعليق

0 تعليقات