banner

ഇനി നിയമസഭയിലേക്ക്...ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിങ്കളാഴ്ച്ച!, മറ്റ് പാർട്ടികൾ വോട്ട് ചോർന്നതിലെ ചർച്ചകളിൽ


പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിയ്യതിയും പ്രഖ്യാപിച്ചു. നിയമസഭ വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. 

പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ 14,726 വോട്ടുകൾ കൂടിയപ്പോൾ എൽഡിഎഫിന് 12,684 വോട്ടുകൾ കുറഞ്ഞു. ബി.ജെ.പി യുടെ വോട്ടുകളും വലിയതോതിൽ ചോർന്നു.

إرسال تعليق

0 تعليقات