banner

ഡിസീസ് എക്സ്!, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന, കൊവിഡിന് ശേഷം ലോകത്തെ പിടിച്ച് കുലുക്കാനെത്തുന്ന മഹാമാരിയോ?, ആരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്ക


കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി സാധ്യതയെ കുറിച്ചുള്ള മുന്നറിയിപ്പ് ആവര്‍ത്തിച്ച്‌ ലോകാരോഗ്യ സംഘടന. ഡിസീസ് എക്സിനെ നേരിടാൻ ലോകരാജ്യങ്ങള്‍ സജരാകണമെന്ന് ആണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ മുന്‍ഗണന രോഗങ്ങളുടെ പട്ടികയില്‍ ഡിസീസ് എക്സിനെയും ഉള്‍പ്പെടുത്തിയതായി ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. പുതിയ രോഗാണു വൈറസോ ബാക്ടീരിയയോ ഫംഗസോ എന്നു സ്ഥിരീകരണമില്ലാത്തതിനാല്‍ “ഡിസീസ് എക്സ്’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

കൊറോണയേക്കാള്‍ 20 മടങ്ങ് മാരകമായ രോഗത്തിന് ഫലപ്രദമായ ചികിത്സ ഉണ്ടായിരിക്കില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.  1918 – 20 കാലഘട്ടത്തില്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ലൂ പോലെ കടുപ്പമേറിയതാകും ‘ഡിസീസ് എക്സ്’ എന്നാണു കരുതുന്നത്.

إرسال تعليق

0 تعليقات