banner

വിവാഹിതയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതായി പരാതി!, കേസ് നില നിൽക്കില്ല...ശാരീരികബന്ധത്തിൽ ഏർപ്പെട്ടത് പ്രത്യാഘാതങ്ങൾ ബോധ്യപ്പെട്ടുകൊണ്ടുതന്നെയാണ്, ബലാത്സംഗക്കേസ് റദ്ദാക്കി ഹൈക്കോടതി

റാഞ്ചി : വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതി നിലനിൽക്കില്ലെന്ന് ഝാർഖണ്ഡ് ഹൈക്കോടതി. പ്രത്യാഘാതങ്ങൾ ബോധ്യപ്പെട്ടുകൊണ്ടുതന്നെയാണ് പ്രായപൂർത്തിയായ വിവാഹിത മറ്റൊരാളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടതെന്നും അതുകൊണ്ടുതന്നെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന വാദം നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി നടപടി.

വിവാഹവാഗ്ദാനം നൽകിയത് കൊണ്ടാണ് യുവതി പ്രതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന വാദം വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു. ഭർത്താവുമായുള്ള ബന്ധം നിയമപരമായി ഒഴിവാക്കാതെയാണ് യുവതി മറ്റൊരാളുമായി അടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.

തന്നേക്കാൾ രണ്ടുവയസ് കുറഞ്ഞ പ്രതിയുമായി കോളേജ് കാലം മുതൽ യുവതി അടുപ്പത്തിലായിരുന്നു. എന്നാൽ മറ്റൊരാളെയാണ് വിവാഹം കഴിച്ചത്. എന്നിട്ടും യുവതി ബന്ധം തുടർന്നു. പ്രത്യാഘാതങ്ങൾ അറിഞ്ഞുകൊണ്ട് തന്നെയാണ് യുവതി പ്രിയുമായുള്ള ബന്ധം തുടർന്നത്.

വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതിയിൽ കേസെടുക്കാനുള്ള സെഷൻസ് കോടതി ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി ശാരീരിക ഏർപ്പെട്ടെന്നായിരുന്നു സെഷൻസ് കോടതിയുടെ കണ്ടെത്തൽ.

إرسال تعليق

0 تعليقات