കോഴിക്കോട് : ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ കൃഷ്ണനായി ഏഴ് വയസ്സുകാരന്‍ യഹിയ. യഹിയയുടെ ഉമ്മുമ്മ ഫരീദക്കൊപ്പമാണ് യഹിയ വീല്‍ചെയറില്‍ കൃഷ്ണനായി എത്തിയത്. അസുഖം മാറിയാല്‍ കൃഷ്ണനായി നടന്ന് പോകണമെന്ന ആഗ്രഹവും യഹിയ പങ്കുവച്ചു.
തലശ്ശേരി സ്വദേശിയായ യഹിയ അരയ്ക്ക് താഴെ അസുഖം ബാധിച്ച് തളര്‍ന്നതിനെ തുടര്‍ന്ന് ചികിത്സയിലാണ്. കോഴിക്കോട് ചികിത്സക്ക് എത്തിയപ്പോള്‍ കൃഷ്ണനാവണമെന്ന ആഗ്രഹം യഹിയ പറഞ്ഞതിനെ തുടര്‍ന്നാണ് ശ്രീകൃഷ്ണവേഷം കെട്ടിയത്.
0 تعليقات