പുനലൂർ : പാറയുമായി പോയ ടിപ്പർ ലോറി സ്വകാര്യ റബർ തോട്ടത്തിലെ 40 അടി കൊക്കയിലേക്ക് മറഞ്ഞു. ആളപായമില്ല. ഡ്രൈവർ പരുക്കുകളോടെ രക്ഷപ്പെട്ടു. പുനലൂർ –ഐക്കരക്കോണം–കക്കോട് റോഡിലാണ് സംഭവം. സംരക്ഷണ ഭിത്തി നിർമിച്ചിട്ടില്ലാത്ത റോഡിന്റെ വശത്ത് നിന്നു ലോറി മറിയുകയായിരുന്നു.
കാലിനും കൈക്കും പരിക്കേറ്റ ഡ്രൈവർ ശ്യാമിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ മുൻ ഭാഗത്തിനും ബോഡിക്കും തകരാറുണ്ട്. ടാപ്പിങ് നടത്തിക്കൊണ്ടിരിക്കുന്ന നിരവധി മരങ്ങളും അപകടത്തിൽ കടപുഴകി വീണു.
0 تعليقات