banner

കുത്താട്ടുകുളത്ത് ഡ്രൈവിങ്ങ് സ്ക്കൂൾ ഉടമയെ ക്ഷേത്രക്കുളത്തിൽ മരിച്ച നീലയിൽ കണ്ടെത്തി : മരിച്ചത് കടുത്തുരുത്തി സ്വദേശി obitury drown on temple pond

കടുത്തുരുത്തി : ഡ്രൈവിങ്ങ് സ്കൂൾ ഉടമയായ കടുത്തുരുത്തി സ്വദേശിയെ കൂത്താട്ടുകുളം ശിവക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തിയിൽ അഞ്ജലി ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന

കടുത്തുരുത്തി ഇരവിമംഗലം ആയംകൂടി വട്ടക്കുന്നേൽ സെബാസ്റ്റ്യനാണ് (64) മരിച്ചത്. വെള്ളിയാഴ്ച ഉച്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് കൂത്താട്ടുകുളം പുതുവേലി ഭാഗത്ത് മദ്യപിച്ച് സ്കൂട്ടർ ഓടിച്ചതിന് കൂത്താട്ടുകുളം പോലീസ് സെബാസ്റ്റ്യന് എതിരെ കേസെടുത്തിരുന്നു. കൂത്താട്ടുകുളം പോലീസ് നടപടികൾ പൂർത്തിയാക്കി

മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

إرسال تعليق

0 تعليقات