banner

സ്വകാര്യ പാർക്കിനെതിരെ പി.വി അൻവർ!, പ്രവർത്തനം അനുമതിയില്ലാതെയെന്ന് ആരോപണം, പരാതി നൽകിയത് സ്വന്തം പാർക്കിന് അനുമതി കിട്ടിയതോടെ

കോഴിക്കോട് : കക്കാടാംപൊയിലിലെ സ്വന്തം പാർക്കിന് ഭാഗിക അനുമതി കിട്ടിയതിന് പിന്നാലെ നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു പാർക്കിനെതിരെ പരാതിയുമായി പി.വി.അൻവർ എം.എൽ.എ രംഗത്തെത്തി. മലയോരമേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന ഈ പാർക്കിന് മതിയായ അനുമതി ഇല്ലെന്നും പരിസ്ഥിതി ലോല പ്രദേശത്താണ് പാർക്ക് നിർമ്മിക്കുന്നതെന്നും അൻവർ പരാതിയിൽ പറയുന്നു. 

തന്റെ അനുമതി ലഭിച്ചതിന് പിന്നാലെ പി.വി.അൻവർ നേരിട്ടെത്തിയാണ് സ്വന്തം പാർക്കിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് തുറന്നു കൊടുത്തത്. പാർക്ക് തുറന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് തൊട്ടടുത്ത് നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു പാർക്കിനെതിരെ പി.വി.അൻവർ പരാതി നൽകുന്നത്. പരിസ്ഥിതി ലോല മേഖലയിലാണ് ഈ പാർക്ക് വരുന്നതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അൻവർ ആരോപിക്കുന്നു. പത്ത് ഏക്കറോളം സ്ഥലത്തായിട്ടാണ് ഈ പാർക്ക് വരുന്നതെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിവാരണ വകുപ്പും പരിസ്ഥിതി ലോല പ്രദേശമെന്ന് കണ്ടെത്തിയ സ്ഥലത്താണ് പാർക്കിന്റെ അനധികൃത നിർമ്മാണം നടക്കുന്നതെന്നും അൻവർ പരാതിയിൽ ആരോപിച്ചു.

إرسال تعليق

0 تعليقات