banner

റോഡരികില്‍ നിന്ന കാട്ടാനയെ ശല്യം ചെയ്ത് വീഡിയോ പകർത്താൻ ശ്രമം!, ഇരുചക്ര വാഹന യാത്രികരായ രണ്ടു മലയാളി യുവാക്കൾക്ക് പതിനായിരം പിഴ


ചെന്നൈ : തമിഴ്‌നാട്ടിലെ മുതുമലയില്‍ റോഡരികില്‍ കാട്ടാനയെ ശല്യം ചെയ്ത് രണ്ട് മലയാളി യുവാക്കള്‍ക്ക് 10,000 രൂപ പിഴ ചുമത്തി. ഇരുചക്ര വാഹനത്തിലെത്തിയ യുവാക്കളില്‍ ഒരാള്‍ ബൈക്കില്‍ നിന്നിറങ്ങി ആനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. ബഹളംവച്ച് ആനയുടെ ശ്രദ്ധ ആകര്‍ഷിക്കാനും ശ്രമിച്ചു. 

ബൈക്കില്‍ നിന്നിറങ്ങിയയാള്‍ മറുഭാഗത്തെ റോഡരികിലെ കാട്ടിലുള്ള ആനയെ വിളിച്ചും ആംഗ്യം കാണിച്ചും വിളിച്ചു. ഇടയ്ക്കിടെ യുവാവിന് നേരെ ആന തിരിയുകയുമുണ്ടായി.

പിന്നീട് എതിവശത്തേക്ക് ഓടി മാറി വീണ്ടും ആനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ശല്യം ചെയ്യുന്നതുമാണ് ദൃശ്യങ്ങള്‍. അതുവഴി വന്ന യാത്രക്കാരാണ് ഈ ദൃശ്യങ്ങള്‍ കാണിച്ച് പരാതി നല്‍കിയത്.

إرسال تعليق

0 تعليقات