കോഴിക്കോട് : ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ മംഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസ് തടഞ്ഞ് യുവാവ്. ബിഹാർ സ്വദേശിയായ മൻദിപ് ഭാരതിയാണ് ട്രെയിൻ തടഞ്ഞത്. സ്റ്റേഷനിൽ രാവിലെ 9.09 നായിരുന്നു സംഭവം.
ട്രെയിൻ ഒന്നാം പ്ലാറ്റഫോമിൽ എത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന വടിയിൽ കാവിക്കൊടി കെട്ടി ട്രാക്കിൽ ഇറങ്ങി നിൽക്കുകയായിരുന്നു ഇയാൾ. സംഭവത്തിൽ മൻദിപ് ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്കോ പൈലറ്റ് ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചതിനെത്തുടർന്ന് ഇയാളെ പിടികൂടി റെയിൽവേ സംരക്ഷണ സേനയക്ക് കൈമാറി.
പിടിയിലായ മൻദിപ് കൂലിപ്പണിക്കാരനാണ്. ജോലി ചെയ്തതിന്റെ 16500 രൂപ കിട്ടാനുള്ളതു കൊണ്ടാണ് ട്രെയിൻ തടഞ്ഞതെന്നാണ് മൻദിപ് പൊലീസിനോട് പറഞ്ഞത്. എന്നാൽ മൊഴിയിൽ വ്യക്തത ഇല്ലാത്തതിനാൽ ആർ.പി.എഫ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
0 تعليقات