banner

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പലതവണ പീഡനത്തിനിരയായി!, വീട്ടിൽ അറിയിച്ചതിനെ തുടർന്ന് പരാതി, യുവാവ് അറസ്റ്റിൽ


കിളിമാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി വേളമാനൂർ സ്വദേശി അനു വിക്രമൻ ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന പ്രതി 2021 മുതൽ പ്രണയം നടിച്ച് പലപ്പോഴായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡന വിവരം പെൺകുട്ടി വീട്ടീൽ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കിളിമാനൂർ പോലീസിൽ പരാതി നൽകി. 

പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.  ഒളിവിലായിരുന്ന പ്രതിയെ കുറിച്ചുള്ള വിവരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെ തുടർന്ന്  ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെയും കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെയും നേതൃത്വത്തിലെ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു..

إرسال تعليق

0 تعليقات