banner

കൊല്ലത്ത് പതിനാലുകാരൻ മുങ്ങി മരിച്ചു!, മരണം കൂട്ടുകാരുമൊത്ത് കുളിക്കാൻ എത്തിയപ്പോൾ, സംഭവം 11.30-യോടെ - BREAKING

സ്വന്തം ലേഖകൻ 

കൊല്ലം : ശാസ്താംകോട്ടയിൽ പതിനാലുകാരനായ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. മണക്കാല മാഞ്ഞാലി അന്തിച്ചിറ തിരുവോണം വീട്ടിൽ ജയപ്രകാശിന്റെയും രജനിയുടെയും മകൻ അഭിനന്ദ് (14) ആണ് മരിച്ചത്. കടമ്പനാട് കെ.ആർ.കെ.പി.എം
ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച അഭിനന്ദ്. പോരുവഴി ശാസ്താംനടയിൽ ഇന്ന് നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിന് എത്തിയപ്പോഴാണ് അപകടം.

പോലീസ് പറയുന്നതിങ്ങനെ...
ഇന്ന്‌ രാവിലെ 11.30 മണിയോടെ ആണ് സംഭവം. അഭിനന്ദ് ഉൾപ്പെടെ ഒരേ ക്ലാസ്സിൽ പഠിക്കുന്ന 15 ഓളം വരുന്ന വിദ്യാർഥികളുടെ സംഘം മുതുപിലാക്കാട് കണ്ണാടി കുളത്തിൽ എത്തുകയും കൂട്ടമായി കുട്ടികൾ കുളത്തിൽ കുളിക്കുന്നതിനിടെ അഭിനന്ദ് താഴ്ന്നു പോകുകയായിരുന്നു. നീന്തൽ വശമില്ലാത്ത മറ്റു കുട്ടികൾ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കരച്ചിൽ കേട്ട് തൊട്ടടുത്ത അംഗൻവാടി ജീവനക്കാർ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ നാട്ടുകാരായ യുവാക്കൾ നടത്തിയ രക്ഷാ ശ്രമവും ഫലിച്ചില്ല. പിന്നീട് ശാസ്താംകോട്ടയിൽ നിന്നും അഗ്നിരക്ഷാസേനയും സ്കൂബാ ടീമും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

إرسال تعليق

0 تعليقات