banner

കൊല്ലം സ്വദേശിയായ ജ്യോത്സ്യനെ ലോഡ്ജില്‍ മയക്കി കിടത്തി 12.5 പവൻ കവർന്ന സംഭവം!, പ്രതിയായ യുവതി പോലീസിൻ്റെ പിടിയിലായി

കൊച്ചി : ഇടപ്പള്ളിയില്‍ ജ്യോത്സ്യനെ മയക്കി കിടത്തി യുവതി 12.5 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയെയാണ് എളമക്കര പൊലീസ് പിടികൂടിയത്.സംഭവം നടന്നത് കഴിഞ്ഞ മാസം 26 ന് ഇടപ്പള്ളിയിലെ ലോഡ്ജില്‍ വച്ചായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ജ്യോതിഷം നോക്കാന്‍ ഉണ്ടെന്നു പറഞ്ഞ് കൊല്ലം സ്വദേശിയായ ജോത്സ്യനെ വിളിച്ചു വരുത്തുകയായിരുന്നു.

പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപ്പാടുകളെ കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോത്സ്യനുമായി സൗബൃദത്തിലാവുകയായിരുന്നു. തുടര്‍ന്ന യുവതിയുടെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ കൊച്ചിയിലെത്തുന്നത്.

സുഹൃത്തിനെ കാണാമെന്നു പറഞ്ഞ് യുവതി ഇയാളെ ഇടപ്പള്ളിയിലെത്തിച്ചു. അവിടെ ഭാര്യാഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞ് ഹോട്ടലില്‍ മുറിയെടുത്തു. ഇവിടെ വെച്ച്‌ യുവതി ജ്യോത്സ്യന് പായസം നല്‍കിയെങ്കിലും കഴിച്ചില്ല. പിന്നീട് ശീതളപാനീയത്തില്‍ ലഹരിമരുന്ന് നല്‍കി മയക്കിക്കിടത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

إرسال تعليق

0 تعليقات