banner

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചു പണി!, വിവിധ ജില്ലാ കളക്ടർമാർ ഉൾപ്പെടെ 21 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥാനമാറ്റവും അധിക ചുമതലയും, കൊല്ലം ജില്ലയിൽ ഉൾപ്പെടെ മാറ്റം - EXCLUSIVE

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചു പണി. വിവിധ ജില്ലാ കളക്ടർമാർ ഉൾപ്പെടെ 21 ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ് ചുമതല മാറ്റിയും അധിക ചുമതല നൽകിയും ജോയിൻ്റ് സെക്രട്ടറി ഉത്തരവിറക്കിയത്. കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവ്വീണിനെയും പത്തനംതിട്ട ദിവ്യ എസ് അയ്യർ ഐ.എ.എസിനെയും ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി കുമാർ ഐ.എ.എസിനെയും മാറ്റി നിയമിച്ചിട്ടുണ്ട്. അഫ്സാന പർവ്വീണിനെ എക്സ് കേഡർ തസ്തികയായ ഫുഡ് സേഫ്റ്റി കമ്മീഷണറായി മാറ്റി നിയമിച്ചു. ദിവ്യ എസ് അയ്യറിനെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ടിൽ പ്രോജക്ട് ഡയറക്ടറായി നിയമിച്ചു. ഹരിത വി കുമാർ ഐ.എ.എസിനെ എക്സ് കേഡർ തസ്തികയായ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.

ഉത്തരവ് താഴെ പറയുന്ന പ്രകാരമാണ്

  • സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയുടെയും വ്യവസായ സെക്രട്ടറിയുടെയും അധിക ചുമതല കൂടി നൽകി ന്യൂഡൽഹി കേരള ഹൗസിലെ റസിഡൻസ് കമ്മീഷണർ  സൗരഭ് ജെയിൻ  ഐഎഎസിനെ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു.  

  • ഭക്ഷ്യ പൊതുവിതരണ ഉപഭോക്തകാര്യ വകുപ്പ് സെക്രട്ടറിയുടെയും ക്യാപ്പിറ്റൽ റീജിയൺ  ഡെവലപ്മെൻറ് പ്രോജക്ട് സ്പെഷ്യൽ ഓഫീസറുടെയും അധിക ചുമതല നൽകി തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത് കുമാർ ഐഎഎസിനെ ന്യൂഡൽഹി കേരള ഹൗസ് റസിഡൻ്റ് കമ്മീഷണർ ആയി മാറ്റി നിയമിച്ചു.

  • ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി കുമാർ ഐ.എ.എസിനെ എക്സ് കേഡർ തസ്തികയായ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. 

  • പൊതു ഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അഞ്ജന എം ഐഎഎസ് നിലവിലുള്ള അധിക ചുമതലയ്ക്ക് പുറമേ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെയും കേരളസംസ്ഥാന പോർട്ടറി മാനുഫാക്ചറിങ് മാർക്കറ്റിംഗ് ആൻഡ് വെൽഫയർ ഡെവലപ്മെൻറ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെയും അധിക ചുമതല കൂടി നൽകിയിട്ടുണ്ട്.

  • പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശൻ ഐഎസിന് എക്സ് കേഡർ  തസ്തികയായ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.

  • കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ടിൽ പ്രോജക്ട് ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ആയ ഡോക്ടർ ദിവ്യ ഐ.എ.എസിൻ്റെ സർവീസ് തദ്ദേശസ്വയംഭരണ വകുപ്പിന് വിട്ടുനൽകി. കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രൊജക്റ്റ് പ്രോജക്ട് ഡയറക്ടർ തസ്തിക ഐഎഎസ് റൂൾസ് 2016 ചട്ടം 12 പ്രകാരം പദവിയിൽ ഉത്തരവാദിത്വത്തിലും ഐഎഎസ് ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഉള്ള അഡീഷണൽ സെക്രട്ടറി തസ്തികതയ്ക്ക് തുല്യമാക്കിയും ഉത്തരവായി. വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുടെ അധിക ചുമതല കൂടി ദിവ്യ എസ്. അയ്യർക്ക് നൽകിയിട്ടുണ്ട്

  • മലപ്പുറം ജില്ലാ കളക്ടർ പ്രേംകുമാർ വി ആർ ഐ.എ.എസിനെ പഞ്ചായത്ത് ഡയറക്ടറായി മാറ്റി  നിയമിച്ചു.

  • തിരുവനന്തപുരം സ്മാർട്ട് സിറ്റി എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല കൂടി നൽകി കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ ഐ.എ.എസിനെ എക്സ് കേഡർ തസ്തികയായ ഫുഡ് സേഫ്റ്റി കമ്മീഷണറായി മാറ്റി നിയമിച്ചു.

  • കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു ഐ.എ.എസിനെ പത്തനംതിട്ട ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു.

  • മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ദേവിദാസ്.എൻ ഐ.എ.എസിനെ കൊല്ലം ജില്ലാ കളക്ടറായി നിയമിച്ചു.

  • ഭക്ഷ്യസുരക്ഷാ കമ്മീഷണർ വിനോദ് വി.ആർ ഐ.എ.എസിനെ മലപ്പുറം ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു.

  • പ്രവേശന പരീക്ഷാ കമ്മീഷണർ അരുൺ കെ വിജയൻ ഐ.എ.എസിനെ കണ്ണൂർ ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു.

  • ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസിനെ കോഴിക്കോട് ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു.

  • വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി ഐ.എ.എസിനെ പ്രോഗ്രാം ഇമ്പ്ലിമേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററി സെക്രട്ടറി ആൻഡ് ഡയറക്ടറായി മറ്റ് നിയമിച്ചു.

  • ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ അർജുൻ പാണ്ഡ്യൻ ഐ.എ.എസിന് നിലവിലുള്ള ചുമതലകൾക്ക് പുറമേ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുടെ അധിക ചുമതല കൂടി നൽകി.

  • കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി നൽകി കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസിനെ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിച്ചു.

  • കേരള വാട്ടർ അതോറിറ്റി ജോയിൻറ് മാനേജിങ് ഡയറക്ടർ ഡോക്ടർ ദിനേശ് ചെറുവത്ത് ഐ.എ.എസിനെ നിലവിലുള്ള ചുമതലകൾക്കു പുറമേ പൂജ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നൽകി. 

  • വ്യവസായ വകുപ്പ് ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ് ഐ.എ.എസിനെ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെയും കയർ വികസന വകുപ്പ് ഡയറക്ടറുടെയും അധിക ചുമതല കൂടി നൽകി.

  • കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആയ സുധീർ.കെ ഐ.എ.എസിനെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ അധിക ചുമതല കൂടി നൽകി.

إرسال تعليق

0 تعليقات