banner

പനയത്ത് മാരകായുധങ്ങളുമായി വീട് കയറി ആക്രമിച്ചതായി പരാതി!, സംഭവം 28 ആം ഓണാഘോഷത്തിനിടെ, രണ്ടു പേർക്കെതിരെ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു


അഞ്ചാലുംമൂട് : പനയത്ത് മാരകായുധങ്ങളുമായി വീട് കയറി ആക്രമിച്ചതായ പരാതിയിൽ രണ്ട് പേർക്കെതിരെ പോലീസ് കേസ്.   കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ നൽകിയ പരാതിയിലാണ്  മുളയ്ക്കവയൽ സ്വദേശികളായ  കൊച്ചുകുമാർ, പ്രശാന്ത് എന്നിവരെ ഒന്നും രണ്ടും പ്രതികളായി ചേർത്ത് പോലീസ് കേസെടുത്തത്. പനയം എ.കെ.ജി ജംങ്ഷൻ സ്വദേശി റിച്ചു രാജിൻ്റെ പരാതിയിലാണ് അഞ്ചാലുംമൂട് പോലീസ് കേസെടുത്തത്. ഇയാളുടെ വീടിന് നേരെ കഴിഞ്ഞ 27 ന് ആക്രമണമുണ്ടായതായി കാണിച്ച് നൽകിയ പരായിലാണ് കേസ്. പ്രതികൾക്കെതിരെ സമാന കേസുകൾ നിലവിലുള്ളതായി പരാതിക്കാർ ആരോപിച്ചു.

പരാതിയിൽ പറയുന്നതിങ്ങനെ...

കഴിഞ്ഞ 27 ന് പുലർച്ചെ ഒരു മണിയോടെയാണ് അക്രമ സംഭവം ഉണ്ടായത്. സമീപത്തെ ക്ലബിൻ്റെ വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ 28 ആം ഓണ പരിപാടികൾക്ക് ശേഷമായിരുന്നു അക്രമം. മുൻപരിചയമുള്ളവരായ കൊച്ചുകുമാർ, പ്രശാന്ത് എന്നിവരടങ്ങുന്ന സംഘം വീട്ടിൽ അതിക്രമിച്ച് കയറുകയും ഭീഷണി മുഴക്കുകയുമായിരുന്നു. വീട് കയറി അക്രമിക്കുമെന്നും അപായപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. സംഭവം നടക്കുമ്പോൾ അമ്മയും 24 കാരനായ താനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളുവെന്നും റിച്ചു അഞ്ചാലുംമൂട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

إرسال تعليق

0 تعليقات