banner

ജനങ്ങളുടെ ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നു!, അഷ്ടമുടി ലൈവ് വാർത്താ പരമ്പരയിൽ ചൂണ്ടിക്കാട്ടിയ റോഡിന് ശാപമോക്ഷം, ടെൻണ്ടർ സ്വകാര്യ ഏജൻസി ഏറ്റെടുത്തത് തൃക്കരുവ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം കരുവയുടെ നിരന്തര ഇടപെടലുകൾക്കൊടുവിൽ


തൃക്കരുവ : വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതയാത്രയ്ക്ക് ഒരു പരിഹാരമാകുന്നു. ഇഞ്ചവിള - കരുവ - മുക്കടയ്ക്ക മുക്ക് - കൊച്ചുകടമുക്ക് - കാഞ്ഞാവെളി റോഡിൻ്റെ നരകതുല്യമായ ദുരവസ്ഥയയ്ക്കാണ് തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം കരുവയുടെ നിരന്തര ഇടപെടലുകൾക്കൊടുവിൽ ടെൻഡർ ആയത്. കൊല്ലം എംഎൽഎ എം മുകേഷിന്റെ ഫണ്ട് ഉപയോഗിച്ചുള്ള രണ്ടു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിർദിഷ്ടമായ ടെൻഡർ മൂവാറ്റുപുഴയിലെ സ്വകാര്യ ഏജൻസി കഴിഞ്ഞദിവസം ഏറ്റെടുക്കുകയായിരുന്നു. ബി ആൻറ് സി പദ്ധതിയിലുൾപ്പെടുത്തി ഉന്നത നിലവാരത്തിൽ ആയിരിക്കും റോഡിൻറെ നിർമ്മാണം. 

റോഡിൻറെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അജ്മീൻ എം കരുവ മാസങ്ങൾക്ക് മുൻപേ എംഎൽഎയെ സമീപിച്ചിരുന്നു. ദുരവസ്ഥ കേട്ടറിഞ്ഞ എംഎൽഎ എം.മുകേഷ് ഉടൻ തന്നെ ഫണ്ട് അനുവദിച്ചെങ്കിലും ഒരു ഏജൻസിയും ഏറ്റെടുക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് കാലതാമസം നേരിടുകയായിരുന്നു. അഷ്ടമുടി ലൈവ് ന്യൂസ് വാർത്താ പരമ്പരയായ 'തൃക്കരുവയിലെ മരണവീഥികളി'ൽ ഏറ്റവും കൂടുതൽ ഉയർത്തി കാട്ടിയ റോഡുകളിൽ പ്രധാനപ്പെട്ടതാണ് ഇപ്പോൾ ടെൻഡറായി ശാപമോക്ഷം കാത്തു കിടക്കുന്നത്. വാർത്തയിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ഗുരുതര വിമർശനം ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് ടെണ്ടർ കാല താമസത്തിന് കാരണമായ വസ്തുതകളെ പറ്റി അജ്മീൻ എം കരുവ അഷ്ടമുടി ലൈവിനോട് തുറന്നു സംസാരിച്ചിരുന്നു

إرسال تعليق

0 تعليقات