banner

അഞ്ചാലുംമൂട്ടിൽ ബാർ മാനേജരെ ആക്രമിച്ച കേസ്!, കേസിലെ രണ്ടാം പ്രതി പോലീസ് പിടിയിൽ, പ്രതിയെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് പിടികൂടിയത് ഇന്ന് പുലർച്ചെയോടെ - EXCLUSIVE


സ്വന്തം ലേഖകൻ

അഞ്ചാലുംമൂട് : ലേക്ക്പാലസ് ബാർ മാനേജരെ ആക്രമിച്ച കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി. കേസിലെ പ്രതി പട്ടികയിലെ രണ്ടാം പ്രതിയായ ചാത്തിനാംകുളം വയലിൽ പുത്തൻവീട്ടിൽ അഖിൽ കുമാറാണ് ഇന്ന് പുലർച്ചെയോടെ അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. ജില്ലയിലെ ഭരണിക്കാവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ നേരത്തെ അഞ്ചു പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ആറുപേർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത് ഇതിൽ ഈ മാസം 5ന് അഞ്ചുപേരെ പോലീസ് പിടികൂടിയിരുന്നു. ലുക്കൗട്ട് നോട്ടീസുകളിലെ നാലുപേരും ഇവർക്ക് സഹായം ചെയ്തു എന്ന് കരുതുന്ന ഒരാളുമാണ് പിടിയിലായത്.  അഷ്ടമുടി സ്വദേശി നിഥിൻ, അഷ്ടമുടി കുരുമ്പലമൂട് സ്വദേശി സുനീഷ്, വെള്ളിമൺ സ്വദേശി ജിഷ്ണു, അഷ്ടമുടി കുരുമ്പലമൂട് സ്വദേശി സുജീഷ് എന്നിവരാണ് ലുക്ക് ഔട്ട് നോട്ടീസിലെ പിടിയിലായ മറ്റ് പ്രതികൾ. പനയം സ്വദേശി പ്രജീഷിനായി ഇപ്പോഴും അന്വേഷണം തുടരുകയാണ്.

അഞ്ചാലുംമൂട് സ്റ്റേഷൻ എസ്എച്ച്ഒ ധർമ്മജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനാവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ സെപ്തംബർ 24 ന് രാത്രിയോടെയാണ് അഞ്ചാലുംമൂട് നടുങ്ങിയ അക്രമ സംഭവം ലേക്ക് പാലസിൽ അരങ്ങേറിയത്. ലേക്ക് പാലസ് ഹോട്ടൽ ആൻഡ് ബാർ മാനേജരായ ഷിബു കുര്യാക്കോസിനാണ് പ്രതികളുടെ ആക്രമണത്തിൽ ക്രൂര മർദ്ദനമേറ്റത്. വൈകുന്നേരം ബാറിലെത്തിയ ചെറുപ്പക്കാർ വയോധികനായ ഓട്ടോ ഡ്രൈവറുമായി കയർക്കുകയും ബാറിലെ വില പിടിപ്പുള്ള സാധനങ്ങൾ തകർക്കുകയും ചെയ്തു. സാധാരണ നടപടിയെന്നോണം പ്രശ്നമറിഞ്ഞ മനേജർ ഷിബു കുര്യാക്കോസ് വിവരം പോലീസിനെ അറിയിക്കുകയും പോലീസ് വരുന്നത് വരെ ഇവരെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. 

പിന്നാലെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. ഇതിന് ശേഷം ഷിബു വീട്ടിലേക്കും മടങ്ങി. രാത്രിയോടെ ഒരു സംഘം ബാറിലെത്തി അക്രമം അഴിച്ചുവിടുന്നു എന്ന് ബാർ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ബാറിലെത്തിയ ഷിബുവിനെ കൂട്ടം കൂടി വളഞ്ഞ് ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും തലയ്ക്ക് അടിക്കുകയുമായിരുന്നു പ്രതികളുടെ അക്രമണത്തിൽ ബോധം നഷ്ടപ്പെട്ട ഷിബുവിടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മൂക്കിലൂടെ രക്തം വരുന്നതിനെ തുടർന്ന് വിദഗ്ധ പരിചരണത്തിനായി മൈലാപ്പൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. 

إرسال تعليق

0 تعليقات