banner

മൊബൈൽ ഫോൺ ഇടിമിന്നലിനെ ആകർഷിക്കുമോ?!, ഇടിമിന്നൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കാമോ?, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം


സ്വന്തം ലേഖകൻ
സംസ്ഥാനത്ത് വീണ്ടും ഇടിമിന്നൽ രൂക്ഷമായിരിക്കുകയാണ്. ഇടിമിന്നലിനെതിരെ അതീവ ജാഗ്രത പാലിക്കണം. ഇടിമിന്നൽ ഉള്ള സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാൽ ഇടിമിന്നൽ ഉള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്നു പറയുന്നതിൽ യാതൊരു ശാസ്ത്രീയതയുമില്ല. അതായത് ഇടിമിന്നൽ ഉള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാം.

മൊബൈൽ ഫോൺ ഇടിമിന്നലിനെ ആകർഷിക്കുമെന്നാണ് പലരുടെയും വിശ്വാസം. എന്നാൽ അത് അശാസ്ത്രീയ ചിന്തയാണ്. മൊബൈൽ ഫോണിൽ സിഗ്നലുകൾക്കായി ഉപയോഗിക്കുന്നത് വൈദ്യുത കാന്തിക തരംഗങ്ങളിലൊന്നായ റേഡിയോ തരംഗങ്ങളെയാണ്. ഈ തരംഗങ്ങളിലൂടെ ഒരിക്കലും വൈദ്യുതി കടന്നു പോകില്ല. അതായത് മിന്നൽ ഒരിക്കലും ഈ റേഡിയോ തരംഗങ്ങൾ വഴി മൊബൈലിൽ എത്തില്ല. മൊബൈൽ ഒരിക്കലും മിന്നലിനെ ആകർഷിക്കുന്നില്ലെന്ന് സാരം. ഇടിമിന്നൽ ഉള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ച് കോൾ ചെയ്യാനും ഇന്റർനെറ്റ് ഉപയോഗിക്കാനും യാതൊരു പ്രശ്‌നവുമില്ല. ഇടിമിന്നൽ ഉള്ള സമയത്ത് മൊബൈൽ ഫോൺ ചാർജ് ചെയ്തുകൊണ്ട് ഒരു കാരണവശാലും ഉപയോഗിക്കരുത്.

എന്നാൽ ഇടിമിന്നൽ ഉള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കരുത്. വയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇതുവഴി വൈദ്യുതി കടന്നുവരാൻ സാധ്യതയുണ്ട്.

إرسال تعليق

0 تعليقات