സ്വന്തം ലേഖകൻ
തിരുവനന്തപുരം : ചാക്ക ഐടിഐ ജംഗ്ഷനില്‍ കാർ കത്തി നശിച്ചു. പേട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. ആളപായമില്ല.
ഇന്നലെ ഉച്ചയ്ക്ക് 12.15ഓടു കൂടിയായിരുന്നു സംഭവം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാകാന്‍ കാരണം എന്നാണ് നിഗമനം. വാഹനത്തിന്റെ ബോണറ്റ് ഉള്‍പ്പെടുന്ന ഭാഗം പൂര്‍ണമായും കത്തി നശിച്ചു. സമീപത്തുളള ഇലക്ട്രിക് കടയില്‍ നിന്നും ടെക്നീഷ്യന് എത്തി ബാറ്ററി ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ആണ് ഒഴിവായത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാ ജീവനക്കാർ ആണ് തീ അണച്ചത്.
0 تعليقات