banner

കുടിക്കാൻ സൂപ്പർ ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട…; കൂള്‍ ഡ്രിങ്ക്സ് അമിതവണ്ണത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍

ചൂടുകാലത്ത് കൂള്‍ ഡ്രിങ്ക്സ് കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതല്‍ ആളുകളും. എന്നാല്‍ കൂള്‍ ഡ്രിങ്ക്സ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

പുതിയ കണക്കുകള്‍ പ്രകാരം കൂള്‍ ഡ്രിങ്ക്സിന്റെ ഉപയോഗത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.


കൂള്‍ ഡ്രിങ്ക്സ് അഥവാ ശീതള പാനീയങ്ങളില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും ഇത് അമിതവണ്ണത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നിങ്ങള്‍ പ്രതിദിനം ശരാശരി 350 മില്ലി ശീതള പാനീയങ്ങള്‍ കുടിക്കുകയാണെങ്കില്‍, നിങ്ങളുടെ ആരോഗ്യച്ചെലവ് പ്രതിദിനം 10 രൂപ അധികം വരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

നേച്ചര്‍ കമ്മ്യൂണിക്കേഷൻ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 185 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളുണ്ട്. 


ഡല്‍ഹി എയിംസ്, ഹൈദരാബാദിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ നിരവധി സ്ഥാപനങ്ങളില്‍ നിന്നുള്ള ഡാറ്റ ഉള്‍പ്പെടുത്തിയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.

إرسال تعليق

0 تعليقات