banner

രാജ്യ തലസ്ഥാനത്ത് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ്!, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സര്‍ക്കാര്‍ അനുവദിച്ച വസതിയിലും റെയ്ഡ്

ഡല്‍ഹി : ഡല്‍ഹിയില്‍ വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ ഡല്‍ഹിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സര്‍ക്കാര്‍ നല്‍കിയ വസതിയിലും റെയ്ഡ്.കാനിംഗ് റോഡിലെ വസതിയിലാണ് ഡല്‍ഹി പോലീസ് പരിശോധന നടത്തിയത്. അതേ സമയം യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്. ന്യൂസ് ക്ലിക്ക് പോര്‍ട്ടലിന്റെ പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന നടത്തിയതെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് ഡല്‍ഹി പോലീസ് മാധ്യമപ്രവര്‍ത്തകരുടെ എഴുത്തുകാരുടേയും വീടുകളില്‍ വ്യാപക റെയ്ഡ് നടത്തിയത്. മൊബൈല്‍ ഫോണുകളും, ലാപ്‌ടോപ്പുകളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു.30 ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടന്നതായി പോലീസ് വ്യക്തമാക്കിയത്. റെയ്ഡില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല ഡല്‍ഹിയിലെ റെയ്ഡിനോട് അനുബന്ധ റെയ്ഡ് ടീ സ്ത സെതല്‍വാദിന്റെ മുംബൈയിലെ വസതിയിലും നടന്നു.

إرسال تعليق

0 تعليقات