സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. സർവ്വകാല റെക്കോർഡിലെത്തിയിരിക്കുകയാണ് സ്വർണവില. ഇന്നലെ 480 രൂപ വർദ്ധിച്ചാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 45,920 രൂപയിലെത്തിയത്. ഏറ്റവും ഉയർന്ന നിരക്കാണിത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,758 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
.jpg)
0 تعليقات