banner

അപകടത്തില്‍ ഭര്‍ത്താവ് നാട്ടിൽ മരിച്ചു!, ഭാര്യ മായ യുദ്ധം കൊടുമ്പിരി കൊള്ളുന്ന ഇസ്രായേൽ ഭൂമിയിൽ, സംസ്‌കാരം അനിശ്ചിതത്വത്തില്‍

സ്വന്തം ലേഖകൻ
തൊടുപുഴ : വാഹനാപകടത്തില്‍ മരിച്ച മധ്യവയസ്‌കന്റെ സംസ്‌കാരം നടത്താനാകാതെ ബന്ധുക്കൾ. ഇസ്രായേലിലെ യുദ്ധഭൂമിയില്‍ അകപ്പെട്ട ഭാര്യയ്‌ക്ക് നാട്ടിലെത്താനാകാത്തതിനാലാണ് സംസ്കാരം വൈകുന്നത്.

തൊടുപുഴ പള്ളിപ്പീടിക ഒറ്റയാനില്‍ ഒ.പി. രാധാകൃഷ്ണന്‍ (52) ആണ് തിങ്കളാഴ്ച രാത്രി 8.30 യോടെ വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ പിക്ക് അപ്പ് ജീപ്പിന് പിന്നിലിടിച്ച്‌ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭക്ഷണം വാങ്ങാന്‍ ടൗണിലേക്ക് സ്‌കൂട്ടറില്‍ വരുന്നതിനിടെയായിരുന്നു അപകടം. ഭാര്യ മായ അടുത്തിടെയാണ് ഇസ്രായേലിലേക്ക് ജോലിക്ക് പോയത്. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മായയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്.

ഇസ്രയേലില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത് മൂലമാണ് മായ നാട്ടിലേക്ക് വരാൻ വൈകുന്നത്. മറ്റേതെങ്കിലും രാജ്യത്ത് എത്തിച്ച്‌ അവിടെ നിന്നു നാട്ടിലെത്തിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

إرسال تعليق

0 تعليقات