banner

കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടുത്തം; ദുരൂഹതയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് കോര്‍പ്പറേഷൻ

കോഴിക്കോട് : കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടുത്തത്തില്‍ ദുരൂഹതയെന്ന് കോര്‍പ്പറേഷൻ. തിപിടുത്തത്തിന് പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചുവെന്നാണ് കോര്‍പറേഷൻ ആരോപിക്കുന്നത്.

സിറ്റി പോലീസ് കമ്മീഷണര്‍ക്കും വെള്ളയില്‍ പോലീസിനും അന്വേഷണം ആവശ്യപ്പെട്ട് കോര്‍പ്പറേഷൻ പരാതി നല്‍കി. ഇന്നലെ രാത്രിയോടെയാണ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ പൂര്‍ണമായും അണച്ചത്. 

തീ പിടിത്തത്തിന് പിന്നാലെ മേയര്‍ രാജിവെക്കണം എന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്ക് ഉണ്ടെന്നും കോര്‍പ്പറേഷൻ ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. കോര്‍പറേഷന്‍റെ നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. 

തീ പിടിക്കാൻ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ല എന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകളും നടത്തും. 10 ഫയര്‍ഫോഴ്സ് യൂണിറ്റുകളുടെ സഹായത്തോടെ 10 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് രാത്രിയോടെ തീ പൂര്‍ണ്ണമായും അണച്ചത്. അതേസമയം സംഭവത്തില്‍ ബി.ജെ.പി പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات