banner

ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം!, കുമരകം അപ്പര്‍ കുട്ടനാടന്‍ പാടശേഖരത്തില്‍ വളപ്രയോഗം ആരംഭിച്ചു

കുറവിലങ്ങാട് : മധ്യകേരളാ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡ്രോണ്‍ ഉപയോഗിച്ചു കൃഷിയിടങ്ങളില്‍ വളപ്രയോഗം കുമരകം അപ്പര്‍ കുട്ടനാടന്‍ പാടശേഖരത്തില്‍ ആരംഭിച്ചു. നാനോ യൂറിയഏരിയല്‍ ആണ് സ്‌പ്രേ ചെയ്യുക. കോട്ടയം ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗത്തിനു അനുമതി ലഭിച്ചിട്ടുള്ള ഏകസ്ഥാപനം എംഎഫ് സി ആണെന്നും കമ്പനി ചെയര്‍മാന്‍ ജോര്‍ജ്കുളങ്ങര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

10 ലക്ഷം രൂപാ വിലയുള്ള ഡ്രോണില്‍ 11 ലിറ്റര്‍ശേഷിയുള്ള ടാങ്കാണ് ഘടിപ്പിക്കുക അഞ്ചുമിനിട്ടിനുള്ളില്‍ ഒരേക്കറില്‍ വളപ്രയോഗം നടത്താമെന്നും ഏക്കറിന് 700 രൂപയാണ് വാടകഇനത്തില്‍ ലഭിക്കുന്നതെന്നും പതിനായിരക്കണക്കിന് ഹെക്ടര്‍ പാടശേഖരത്തില്‍ ഡോണുപയോഗിച്ചു വളവും കീടനാശിനികളും സ്‌പ്രേ ചെയ്യപ്പെടുമ്പോള്‍ നെല്‍കര്‍ഷകര്‍ക്കു കൃഷിചെലവും ഗണ്യമായി കുറയ്ക്കാനാവുമെന്നും കമ്പനി ഭാരവാഹികള്‍ പറഞ്ഞു.

തോമസ് കണ്ണന്തറ വര്‍ക്കിംഗ് ചെയര്‍മാന്‍, പി എം മാത്യു, സാജുകുര്യന്‍ വൈസ്ചെയര്‍മാന്‍മാര്‍,ഡറക്ടര്‍മാരായ ജേക്കബ്ബ്‌തോമസ്,ബോബന്‍മഞ്ഞളാമല,എം.വി മനോജ്, ജോണ്‍സണ്‍പുളിക്കി, ബെന്നിമാത്യു, അനീഷ്‌തോമസ് സിഇഒ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

إرسال تعليق

0 تعليقات