banner

രവീന്ദ്രജാലം ! ക്രിക്കറ്റ് ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ തകർത്തു.

ഹൈദരാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കിവീസ് വെടിക്കെട്ട്. ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെ നിലംപരിശാക്കി  ന്യൂസിലൻഡ് ആധിപത്യം . 283 റൺ ആയി ഇറങ്ങിയ ന്യൂസിലൻഡ് താരങ്ങൾ കളി തങ്ങളുടെ വരുതിക്കാക്കുകയായിരുന്നു. തുടക്കം മുതൽ ആക്രമിച്ചു കളിച്ച കോൺവെ സെഞ്ചുറി നേടി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇംഗ്ലീഷ് നിരയ്ക്ക്  വിജയം അപ്രാപ്യമായി. 

രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ വില്ലിന്റെ വിക്കറ്റ് നഷ്ടമായി എങ്കിലും സ്പിന്നർ രജിൻ രവീന്ദ്ര കുടി ചേർന്നതോടെ ഇംഗ്ലണ്ടിന്റെ പക്കൽ നിന്നും കളി ന്യൂസിലൻഡിന്റെ വരുതിയിലേക്ക് എത്തുകയായിരുന്നു. ഇരുവരും വിക്കറ്റ് നഷ്ടമാക്കാതെ സെഞ്ചുറി നേടി മുന്നേറിയപ്പോൾ 37 ഓവറിൽ ഇംഗ്ലണ്ട് സ്കോർ നിഷ്പ്രയാസം കിവികൾ മറികടക്കുകയായിരുന്നു. രവീന്ദ്ര 96 പന്തിൽ 123 റൺസും കോൺവെ 121 ൽ 153 റൺസുമായി പുറത്താകാതെ നിന്നു .

إرسال تعليق

0 تعليقات