banner

ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് ഒരാള്‍ മരിച്ചു!, മരിച്ചത് കുടിയേറ്റ തൊഴിലാളി


സ്വന്തം ലേഖകൻ
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരുടെ വെടിയേറ്റ് ഒരാള്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളിയാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:45ഓടെ പുല്‍വാമ ജില്ലയിലെ രാജ്പോറ മേഖലയിലാണ് മുകേഷ് സിംഗ് എന്നയാള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കശ്മീര്‍ സോണ്‍ പോലീസ് മരണം സ്ഥിരീകരിച്ചത്. ‘പുല്‍വാമയിലെ തുംചി നൗപോര മേഖലയില്‍ യുപിയില്‍ നിന്നുള്ള മുകേഷ് എന്ന ഒരു തൊഴിലാളിക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി. കൂടുതല്‍ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടും’ എക്സ് പോസ്റ്റില്‍ പറയുന്നു.

إرسال تعليق

0 تعليقات