banner

ടൈംസ് ഓഫ് ഇന്ത്യ ലേഖകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ജി പ്രഭാകരൻ അന്തരിച്ചു!, മരണം വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലിരിക്കെ

പാലക്കാട് : മുതിർന്ന മാധ്യമ പ്രവർത്തകനും ടൈംസ് ഓഫ് ഇന്ത്യ പാലക്കാട് ലേഖകനുമായ അയ്യപുരം ജി വൺ മഴവിൽ വീട്ടിൽ ജി പ്രഭാകരൻ (70) വാഹനാപകടത്തിൽ മരിച്ചു. ഒലവക്കോട് വെച്ച് ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. പ്രഭാകരൻ സഞ്ചരിച്ച സ്കൂട്ടർ ലോറിയിൽ ഇടിക്കുകയായിരുന്നു.

ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ജി പ്രഭാകരൻ. നിലവിൽ സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റാണ്. ദ ഹിന്ദു ദിനപത്രത്തിന്റെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ന് നടക്കാനിരുന്ന കെജെയു സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കാൻ വേണ്ടി തിരുവന്തപുരത്തേക്ക് പോകാന്‍ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം ഉണ്ടായത്. ഭാര്യ: വാസന്തി. മക്കൾ: നിഷ, നീതു റാണി(ഡൽഹി). മരുമകൻ: പ്രഭു രാമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ.

إرسال تعليق

0 تعليقات