ടെൽ അവീവ് : പാലസ്തീൻ സായുധ സേനയായ ഹമാസ് ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതിക്ക് പരിക്ക്. വടക്കൻ ഇസ്രായേലിലെ അഷ്കിലോണിൽ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന ഷീജ ആനന്ദിനാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ ടെൽ അവീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയാണ് 41 കാരിയായ ഷീജ. യുവതി അപകടനില തരണം ചെയ്തതായും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണമുണ്ടായത്. ഭർത്താവുമായി ഫോണിൽ വീഡിയോകോൾ ചെയ്ത സംസാരിക്കുന്നതിനിടെയാണ് സംഭവം.
പുറത്ത് വലിയശബ്ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞ ഷീജയുടെ ഫോൺ കട്ടാകുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഇവരെ ബന്ധപ്പെടാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
ഷീജയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ആദ്യം ഇവരെ ബെർസാലൈ ആശുപത്രിയിലേക്കും പിന്നീട്, ടെൽ അവീവിലെ ആശുപത്രിയിലേക്കും മാറ്റുകയും ചെയ്തു.
ഇവർ ജോലി ചെയ്യുന്ന വീട്ടിലെ ആളുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഷീജയുടെ കാലിനും കൈക്കുമാണ് പരിക്കേറ്റിരുന്നു. നിലവിൽ ഇവർക്ക് ശസ്ത്രക്രിയ കഴിഞ്ഞ ഷീജ ഇപ്പോൾ ടെൽ അവീവ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഞായറാഴ്ച ഉച്ചയോടെ ഇവർ ഡോക്ടറുടെ ഫോൺ വഴി വീഡിയോ കോൾ ചെയ്തു കണ്ടിരുന്നുവെന്നും സഹോദരി ഷിജി പറഞ്ഞു. ഏഴുവർഷമായി ദക്ഷിണ ഇസ്രയേലിലെ അഷ്കിലോണിൽ ജോലി ചെയ്തുവരികയാണ് ഷീജ.
0 تعليقات