banner

വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാക്കു തർക്കം: പത്തനംതിട്ടയിൽ യുവാവിനെ അയൽവാസി തലയ്ക്കടിച്ച് കൊന്നു

പത്തനംതിട്ട : വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാക്കു തർക്കത്തെ തുടർന്ന് പെരുംപെട്ടിയിൽ യുവാവിനെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. പെരുംപെട്ടി പുള്ളുവലി സ്വദേശി രതീഷ് ( 40 )ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അയൽവാസി അപ്പുകുട്ടനെ (33) പൊലീസ് കസ്റ്റഡിയിലെടുത്തു.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് രതീഷ് മരിച്ചത്. അപ്പുക്കുട്ടനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

إرسال تعليق

0 تعليقات