banner

ബന്ധുവീട്ടില്‍ വിരുന്നിന് എത്തി!, കാല്‍ വഴുതി വീണ് അപകടം, ഒൻപതു വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു


മലപ്പുറം : മലപ്പുറത്ത തിരുനാവായ വാലില്ലാപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒൻപതു വയസുകാരന്‍ മുങ്ങി മരിച്ചു. വക്കാട് സ്വദേശികളായ റഹിം- സൈഫുന്നീസ ദമ്പതികളുടെ മകൻ‌ മുസമ്മിലാണ് മരിച്ചത്.

പല്ലാറിലെ ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു കുട്ടി. ഇവരുടെ വീടിന് മുന്നിലൂടെ ഒഴുകുന്ന വാലില്ലാപ്പുഴയിലേക്ക് മുസമ്മില്‍ കാല്‍ വഴുതി വീണാണ് അപകടത്തില്‍പ്പെട്ടത്.

കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

إرسال تعليق

0 تعليقات