banner

മലപ്പുറം ഡി സി സിയ്ക്കെതിരെ നഗരത്തിൽ പോസ്റ്ററുകൾ!, ഡി സി സി പ്രസിഡന്റ് വി എസ് ജോയിയെയും എ പി അനില്‍കുമാര്‍ എം എല്‍ എയും ലക്ഷ്യമിട്ട പോസ്റ്റർ പതിച്ചത് 'സേവ് കോൺഗ്രസ്സ് മലപ്പുറം' എന്ന അടിക്കുറിപ്പോടെ

മലപ്പുറം : മലപ്പുറത്ത് ഡി സി സി നേതൃത്വത്തിനെതിരെ സേവ് കോണ്‍ഗ്രസ് മലപ്പുറം എന്ന പേരില്‍ പോസ്റ്റര്‍. കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പാര്‍ട്ടിയെ നയിക്കാൻ അറിയില്ലെങ്കില്‍ രാജി വെച്ചൊഴിയണമെന്നുമാണ് പോസ്റ്ററിലുള്ളത്.


ഡി സി സി പ്രസിഡന്റ് വി എസ് ജോയിയെയും എ പി അനില്‍കുമാര്‍ എം എല്‍ എയെയും ലക്ഷ്യമിട്ടാണ് പോസ്റ്റര്‍. കെ പി സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മണ്ഡലം പ്രസിഡന്റ്റുമാരുടെ നിയമനത്തില്‍ എ ഗ്രൂപ്പിനെ അവഗണിച്ചതിനെ തുടര്‍ന്നാണ് രഹസ്യയോഗം ചേര്‍ന്നത്.


പരാതി പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജി വെക്കാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. കെ പി സി സി മുന്‍ സെക്രട്ടറി വി എ കരീം, കെ പി സി സി അംഗം വി സുധാകരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രതിഷേധം ശക്തമാക്കാനും തീരുമാനമുണ്ട്.

إرسال تعليق

0 تعليقات