സ്വന്തം ലേഖകൻ
ആലപ്പുഴ : കുട്ടനാട്ടിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്തിൽ ചേന്നങ്കരി ചാലച്ചിറ വീട്ടിൽ ആർ. നിരഞ്ജനയാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സംഭവം. കുട്ടി സ്കൂൾ വിട്ട് വന്ന സമയം മുത്തശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ ശേഷം മുറിയിൽ കയറിയ കുട്ടിയെ പുറത്തേക്കു കാണാത്തതിനെ തുടർന്നു മുറിയ്ക്കുള്ളിൽ കയറി നോക്കിയപ്പോൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ബന്ധുക്കളെ വിളിച്ചുവരുത്തി കൈനകരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്.
0 تعليقات