banner

കെ.എസ്.ആർ.ടി.സി ബസിൽ യുവതിയോട് മര്യാദകെട്ട പെരുമാറ്റം!, സഹിക്കാതായതോടെ ബഹളം വെച്ച് യുവതി, ബസിൽ നിന്ന്‌ ഇറങ്ങി ഓടിയ പ്രതിയെ കണ്ട് നാട്ടുകാർ ഞെട്ടി, കോമഡി താരം ബിനു ബി കമൽ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി. ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്തെന്ന പരാതിയിൽ ഹാസ്യനടൻ ബിനു ബി. കമാൽ അറസ്റ്റിൽ. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.

തിരുവനന്തപുരത്തുനിന്ന്‌ നിലമേലിലേക്കു യാത്രചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു.

ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടർന്ന് വട്ടപ്പാറ ജങ്‌ഷനിൽ ബസ് നിർത്തി. അപ്പോൾ പ്രതി ബസിൽനിന്ന്‌ ഇറങ്ങി ഓടി. സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസും യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

إرسال تعليق

0 تعليقات