banner

തമിഴ്നാട്ടിൽ നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം!, സഹയാത്രികരായ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്


സ്വന്തം ലേഖകൻ
തമിഴ്നാട് : കൃഷ്ണഗിരി ജില്ലയിലെ പോലുപള്ളിയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ടു മലയാളികള്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ മണ്ണടി സ്വദേശികളായ അമന്‍, സന്ദീപ് എന്നിവരാണു മരിച്ചത്.

സഹയാത്രികരായ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മണ്ണടിയില്‍ നിന്ന് ബെംഗളുരുവിലേക്കു വരുന്നതിനിടെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബെംഗളുരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികളാണ് മരിച്ച ഇരുവരും. പോലുപള്ളിയില്‍ വച്ചു റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലേക്ക് കാറ് ഇടിച്ചു കയറുകയായിരുന്നു.

മൃതദേഹങ്ങള്‍ കൃഷ്ണഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ബന്ധുക്കളെത്തിയതിനുശേഷം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി വിട്ടുകൊടുക്കും.

إرسال تعليق

0 تعليقات