തിരുവനന്തപുരം : തിരുവനന്തപുരം വെങ്ങാനൂരില്‍ വീട്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു.നെല്ലിവിള സ്വദേശി പ്രദീപിന്റെ വീട്ടിലാണ് അപകടം. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ വന്‍അപകടം ഒഴിവായി.
വീട്ടില്‍ നിന്ന് അമിതമായി പുകയുയരുത് കണ്ട നാട്ടുകാരാണ് തീയണച്ചത്. അഗ്നിശമന സേനയെത്തി ബാക്കികാര്യങ്ങള്‍ നിയന്ത്രിച്ചു. വാഷിങ് മെഷീന്‍ ഓണ്‍ചെയ്തശേഷം വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു അപകടം. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം
0 تعليقات