banner

ഏഷ്യാഡിൽ സ്വർണ്ണത്തിളക്കം!, മെഡൽ അമ്പെയ്തിട്ട് വനിതകളുടെ കോമ്പൗണ്ട് ടീം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസിൽ വനിതകളുടെ അമ്പെയ്ത്തില്‍ കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യക്ക് സ്വർണം. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് 19-ാം സ്വര്‍ണം നേടിക്കൊടുത്തത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ 230- 229 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ ഒന്നാമതെത്തിയത്.

ആദ്യ റൗണ്ടിലും മൂന്നാം റൗണ്ടിലും പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 82 ആയി. 19 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവുമായി നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ.

إرسال تعليق

0 تعليقات